മകളെയുംകൂട്ടി ശബരിമലയ്ക്ക് പോകാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ?: എ.എൻ. രാധാകൃഷ്ണൻ

single-img
31 October 2018

മകളെയും കൂട്ടി ശബരിമലയ്ക്ക് പോകാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നെന്നാരോപിച്ച് ബി.ജെ.പി. ജില്ലാകമ്മിറ്റി കോട്ടയം എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് രാധാകൃഷ്ണന്‍ വെല്ലുവിളിയും അധിക്ഷേപവും ചൊരിഞ്ഞത്.

പ്രസംഗത്തിലുടനീളം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പൊലീസ് ഉദ്യോഗസ്ഥരേയും അധിക്ഷേപിച്ചായിരുന്നു രാധാകൃഷ്ണന്‍റെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്നു പറഞ്ഞ രാധാകൃഷ്ണന്‍ എം.എം മണിയെ ജാരസന്തതിയെന്നും, ഐ.ജി ശ്രീജിത്തിനെ കൂട്ടിക്കൊടുപ്പുകാരനെന്നുമാണ് വിശേഷിപ്പിച്ചത്.