സെല്‍ഫിയെടുക്കാനെത്തിയ ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചു; നടന്‍ ശിവകുമാര്‍ വിവാദത്തില്‍: വീഡിയോ

single-img
30 October 2018

മധുരയില്‍ ഒരു പൊതുപരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് നടന്‍ ശിവകുമാറിനെ വിവാദത്തിലേക്ക് തള്ളിവിട്ട സംഭവം ഉണ്ടായത്. റിബണ്‍ കട്ട് ചെയ്യാനായി ശിവകുമാര്‍ എത്തുന്നതിനിടെ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് അനുവാദമില്ലാതെ യുവാവ് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട താരം ഉടന്‍ തന്നെ യുവാവിന്റെ ഫോണ്‍ തട്ടി താഴെയിട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ ശിവകുമാര്‍ വിശദീകരണവുമായി രംഗത്തെത്തി. മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയില്‍ സുരക്ഷാപ്രവര്‍ത്തകരെ തള്ളിയിട്ട് മുപ്പതോളം പേര്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്നത് ശരിയാണോ?.

‘സാര്‍ ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ’ എന്ന് ചോദിക്കുക പോലും ചെയ്തില്ല. സെലബ്രിറ്റിയായ വ്യക്തി നിങ്ങള്‍ പറയുന്ന പോലെ നില്‍ക്കാനും ഇരിക്കാനും ഉള്ളവരല്ല. ഞാന്‍ സാധാരണ മനുഷ്യനാണ്. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ജീവിക്കുകയാണ്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവരെ വേദനിക്കാത്ത തരത്തില്‍ ആകണം. ശിവകുമാര്‍ പറഞ്ഞു.