സാനിയ മിര്‍സ അമ്മയായി

single-img
30 October 2018

ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനും ആണ്‍കുട്ടി പിറന്നു. ശുഐബ് മാലിക് ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി.

അല്‍ഹംദുലില്ലാഹ്.. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി.’ നിറഞ്ഞ ഉത്സാഹത്തോടെ ഷുഐബ് ട്വിറ്ററില്‍ കുറിച്ചു. ഷുഐബ് വാര്‍ത്ത പുറത്തുവിട്ടതോടെ ഇരുവര്‍ക്കും ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി ആരാധകരും സെലിബ്രിറ്റികളും എത്തിയിട്ടുണ്ട്.

2010 ലാണ് സാനിയയും മാലിക്കും വിവാഹിതരായത്. സാനിയ ഗര്‍ഭിണിയാണെന്നു ഈ വര്‍ഷം ഏപ്രിലില്‍ അറിയിച്ചിരുന്നു. കുട്ടിയുടെ ജനനത്തിനു ശേഷം 2020 ടോക്കിയോ ഒളിംപിക്‌സോടെ ടെന്നീസ് കോര്‍ട്ടിലേക്കു മടങ്ങിയെത്താനാണ് സാനിയയുടെ തീരുമാനം.