ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമരംഗത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം ‘ഇ വാര്‍ത്ത’യ്ക്ക്

single-img
30 October 2018

കഴക്കൂട്ടം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു. ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമരംഗത്തെ പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡ് ‘ഇ വാര്‍ത്ത’ സിഇഒ അല്‍അമീന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങി.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനുള്ള പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായ മാതൃഭൂമി ദിനപത്രത്തിലെ തിരുവനന്തപുരം സിറ്റി ലേഖകന്‍ വിവേക് ആര്‍ ചന്ദ്രന് 10000 രൂപയും ഫലകവും പ്രശസ്തി പത്രവും മന്ത്രി കൈമാറി.

കാര്യവട്ടം ക്യാമ്പസിനെ പറ്റിയുള്ള (വട്ടം ചുറ്റി ഈ കാര്യം അഭിമാനം, അനാഥം’) എന്ന ലേഖന പരമ്പരയാണ് വിവേകിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായ ദീപികയിലെ (തിരുവനന്തപുരം) മഞ്ജുള ദേവി, മാതൃഭൂമിയിലെ(കാസര്‍ഗോഡ്), ലിബീഷ് കുമാര്‍ മംഗളത്തിലെ (ബാലരാമപുരം) ലേഖകന്‍ ചന്ദ്രന്‍ പനയറകുന്ന്, കേരള കൗമുദി (പൊന്നാനി) ലേഖകന്‍ കെ.വി. നദീര്‍, മാധ്യമം വര്‍ക്കല ലേഖകന്‍ അന്‍സാര്‍ വര്‍ണനക്കും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.