പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് ചാനല്‍ ചര്‍ച്ചയില്‍ വീമ്പിളക്കിയ വി മുരളീധരനെ പൊളിച്ചടുക്കി ഷാനി പ്രഭാകരന്‍

single-img
29 October 2018

അമിത് ഷായുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് മനോരമയുടെ ‘കൗണ്ടര്‍ പോയിന്റ് ചാനല്‍ ചര്‍ച്ചയില്‍ രാജ്യസഭ എം പി വി മുരളീധരനെ പൊളിച്ചടുക്കി അവതാരക ഷാനി പ്രഭാകര്‍. അമിത് ഷാ കേരളത്തിലെ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞിട്ടില്ലെന്നും, ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഭയ്യാജി ജോഷി അനുകൂല നിലപാട് എടുത്തിട്ടില്ലെന്നും പറഞ്ഞ വി മുരളീധരന്റെ പ്രസ്താവനയെയാണ് ഷാനി പ്രഭാകരന്‍ പൊളിച്ചടുക്കിയത്.

അമിത് ഷാ കേരളത്തിലെ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞിട്ടില്ലെന്നും താന്‍ അങ്ങനെ തര്‍ജ്ജമ ചെയ്തിട്ടില്ലെന്നും വി മുരളീധരന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ വിഷ്വല്‍ കാണിച്ചതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായി മുരളീധരന്‍.

മറ്റുള്ളവര്‍ക്ക് മുന്നില്‍ നാണംകെട്ടങ്കിലും മുരളീധരന്‍ അത് മുഖത്തുപ്രകടമാക്കാതെ ഇരുന്നു. പിന്നീട് സുപ്രീംകോടതി വിധി വന്ന ശേഷം ഭയ്യാജി ജോഷി അടക്കമുള്ള നിങ്ങളുടെ നേതാക്കള്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് പറഞ്ഞിട്ടില്ലെ എന്ന ഷാനി പ്രഭാകരന്റെ അടുത്ത ചോദ്യം വി മുരളീധരനെ ശരിക്കും നാണംകെടുത്തുന്നതായിരുന്നു.

ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നായിരുന്നു മുരളീധരന്റെ വീരവാദം. അതിന്റെ വിഷ്വലുണ്ടെന്നും പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ അറിയാതെ പോകുന്നത് ശരിയല്ലെന്നും ഷാനി പറഞ്ഞപ്പോള്‍ അതു തന്നെയാണ് താന്‍ പറഞ്ഞതെന്നും മുരളി ആവര്‍ത്തിച്ചു.

ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെയാണെങ്കില്‍ ബി.ജെ.പിയുടെ ദേശീയ നേതാവ് എന്ന സ്ഥാനം ഞാന്‍ ഒഴിയാമെന്നാണ് മുരളീധരന്‍ വെല്ലുവിളി നടത്തിയത്. ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സ്ഥാനം ഷാനിക്ക് നല്‍കാമെന്നും മുരളിധരന്‍ വ്യക്തമാക്കി.

എന്നാല്‍ താങ്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണ്ട എന്ന വ്യക്തമാക്കികൊണ്ട് തന്റെ ഫോണിലുള്ള ഭയ്യാജി ജോഷി ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് നടത്തിയ പ്രസ്താവന ഷാനി പ്രഭാകരന്‍ ചര്‍ച്ചയില്‍ കാണിച്ചു. ഭയ്യാജി ജോഷി തന്നെയാണോ ഇത് എന്ന് താങ്കള്‍ക്ക് സ്ഥിരീകരിക്കാം എന്നും അവതാരക പറഞു. തുടര്‍ന്ന് ഭയ്യാജി ജോഷി പറഞ്ഞതിന്റെ തര്‍ജമയും അവതാരക പറഞ്ഞു.

ഒരു തെറ്റുമില്ല. എനിക്ക് അറിയില്ല ഈ വാചകങ്ങള്‍ എവിടെ നിന്നാണ് പറഞ്ഞത്. ഈ വാചകങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നാണെങ്കില്‍ ഇത് ചര്‍ച്ചയാകാം എന്നാണ് ഭയ്യാജി പറഞ്ഞത് എന്നും അതിന്റെ കാരണം നൈഷ്ഠിക ബ്രഹ്മചരിയാണെന്നതാണ് കാരണമെന്നും മുരളീധരന്‍ പറഞ്ഞു.

പിണറായി വിജയന്‍ ഈശ്വരനില്‍ വിശ്വാസമില്ലാത്തയാള്‍ ആണെന്നും മാര്‍കിസ്റ്റ് പാര്‍ട്ടി എങ്ങിനെയാണ് ഈ തീരുമാനം എടുത്തതെന്നും ചര്‍ച്ചയാകാം എന്നാണ് പറഞ്ഞതെന്നും വി മുരളീധരന്‍ പറയുന്നുണ്ടായിരുന്നു. ഇത് മാത്രം പറഞ്ഞാല്‍ പോരെന്നും വിധി വന്നതിന് ശേഷം ആര്‍.എസ്.എസ് നേതാവ് സുരേഷ് ജോഷി പറഞ്ഞതും പറയണമെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ ഇതിന് മറുപടിയായി വിധി വന്ന ശേഷം ആര്‍.എസ്.എസിന്റെ സംസ്ഥാന നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞതും എന്റെ കൈയ്യിലുണ്ടെന്നും ഞാന്‍ അത് വായിക്കുന്നില്ലെന്നും താങ്കള്‍ മുമ്പ് പറഞ്ഞ വാചകത്തോട് താങ്കള്‍ എത്രമാത്രം നീതി പുലര്‍ത്തുന്നുണ്ടെന്ന് കാണുന്നവര്‍ തീരുമാനിക്കട്ടെയെന്നും താങ്കളോട് ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഒന്നും പറയില്ലെന്നും പക്ഷേ വിശ്വാസ്യതയുള്ള വസ്തുതപരമായ കാര്യങ്ങള്‍ മാത്രമേ ഒരു മാധ്യമപ്രവര്‍ത്തകയെന്ന രീതിയില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കുയെന്ന് ഓര്‍മ്മിപ്പിക്കട്ടെയെന്നും ഷാനി പറഞ്ഞു.