അമിത് ഷാ ഉദ്ദേശിച്ചത് എസ്എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കും;ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്‌എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
28 October 2018

ആലപ്പുഴ: ശബരിമല സമരത്തില്‍ ബിജെപിക്കൊപ്പം എസ്‌എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. അമിത് ഷാ ഉദ്ദേശിച്ചത് എസ്‌എന്‍ഡിപിയെയല്ല, ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്‌എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും പക്ഷെ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ആചാരങ്ങളെ അടിച്ചമര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരേ എസ്‌എന്‍ഡിപിയും എന്‍എസ്‌എസും ഒന്നിച്ചു നില്‍ക്കണമെന്നാണ് അമിത്ഷാ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നത്. ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിലായിരുന്നു അമിത്ഷായുടെ പരാമര്‍ശം.