ഇനി ട്രെയിനില്‍ ജനറല്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കേണ്ട

single-img
26 October 2018

ട്രെയിനില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ് ആപ്ലിക്കേഷന്‍ സേവനം അടുത്തമാസം ഒന്നുമുതല്‍ രാജ്യമൊട്ടാകെ ലഭ്യമാകും. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 25 – 30 മീറ്റര്‍ അകലെ നിന്നുമാത്രമാണ് ടിക്കറ്റെടുക്കാന്‍ സാധിക്കുക. ഒരേസമയം നാലുടിക്കറ്റ് വരെ എടുക്കാം.

പ്ലാറ്റ്‌ഫോം ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭ്യമാകും. ജനറല്‍ ടിക്കറ്റ് വില്‍പന വഴി പ്രതിദിനം 45 ലക്ഷം രൂപയാണ് റെയില്‍വേയ്ക്ക് ലഭിക്കുന്നത്. യു.ടി.എസ് ഓണ്‍ മൊബൈല്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. സ്റ്റേഷനുകളും റെയില്‍പ്പാളങ്ങളും ജി.പി.എസ് വേലിയാല്‍ സുരക്ഷിതമാക്കിയതിനാല്‍ സ്റ്റേഷന്റെ 25 മീറ്റര്‍ ചുറ്റളവില്‍ മൊബൈലില്‍ ടിക്കറ്റ് കിട്ടില്ല.

ടിക്കറ്റെടുക്കാതെ പ്ലാറ്റ്‌ഫോമില്‍ കയറാതിരിക്കാനും ട്രെയിനില്‍ കയറിയശേഷം ടിക്കറ്റെടുക്കുന്നതും തടയാനാണിത്. ആപ്പുവഴി ടിക്കറ്റ് എടുക്കാവുന്ന സംവിധാനം നാലുവര്‍ഷം മുമ്പ് അവതരിപ്പിച്ചിരുന്നെങ്കിലും പ്രചാരത്തിലായിരുന്നില്ല.