പോണ്‍ വെബ്‌സൈറ്റുകളായ പോണ്‍ ഹബ്, എക്‌സ് വീഡിയോസ് നിരോധിച്ചു

single-img
26 October 2018

അശ്‌ളീല ചിത്രങ്ങള്‍ നല്‍കുന്ന 827 പോണ്‍ വെബ് സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം വകുപ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ റിലയന്‍സ് ജിയോ നൂറിലേറെ അഡള്‍ട് സൈറ്റുകള്‍ ബ്ലോക്ക് ചെയ്തു. കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എക്‌സ് വീഡിയോസ്, പോണ്‍ ഹബ് തുടങ്ങിയ പ്രശസ്തമായ സെക്‌സ് സൈറ്റുകള്‍ ജിയോയില്‍ ലഭ്യമല്ല.

ജിയോക്ക് പിന്നാലെ മറ്റ് ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇത്തരം സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തന്നെ ചില ടെലികോം കമ്പനികള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

ബ്ലോക്ക് ചെയ്ത 827 വെബ്‌സൈറ്റുകളുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മെയ്റ്റിയുടെ (ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം) നിര്‍ദ്ദേശപ്രകാരം 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തതായി ടെലികോം മന്ത്രാലയവും അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.

സെപ്റ്റംബര്‍ 27 ന് വന്ന ഹൈകോടതി ഉത്തരവ് മെയ്റ്റിക്ക് ലഭിക്കുന്നത് ഒക്ടോബര്‍ എട്ടിനാണ്. ഇക്കാര്യം മെയ്റ്റി ടെലികോം മന്ത്രായത്തെ അറിയിക്കുകയായിരുന്നു. 2015 ജൂലൈ 15ന് ടെലികോം മന്ത്രാലയം പുറത്തുവിട്ട വെബ്‌സൈറ്റുകള്‍ തന്നെയാണ് പുതിയ പട്ടികയിലുമുള്ളത്.

പിന്നീട് 2015 ഓഗസ്റ്റ് 14 ന് ഈ ഉത്തരവ് ടെലികോം മന്ത്രാലയം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കുട്ടികളെ ഉപയോഗിച്ചുള്ള പോണ്‍ വിഡിയോകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവുണ്ടായിരുന്നു. ബ്ലോക്ക് ചെയ്‌തെങ്കിലും മറ്റു വഴികളിലൂടെ പോണ്‍ വെബ്‌സൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണെന്നാണ് മറ്റൊരു വസ്തുക. വാട്‌സാപ്, ഫെയ്‌സ്ബുക്, ടെലഗ്രാം എന്നിവ വഴിയുള്ള പോണ്‍ വിഡിയോ ഷെയറിങും നടക്കുന്നുണ്ട്.