മാരുതി ഒമ്‌നി ഇനിയില്ല

single-img
26 October 2018

ഒമ്‌നിയുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി അറിയിച്ചു. സര്‍ക്കാറിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഒമ്‌നി പര്യാപ്തമല്ലാത്തതിനാലാണ് ഈ തീരുമാനമെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ അറിയിച്ചു.

2020 ഒക്‌ടോബറില്‍ വാഹനങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ വരുന്നതോടെയാണ് ഒമ്‌നിയെ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മാരുതി നിര്‍ബന്ധിതമായത്. ഇതുപോലെ മാരുതിയുടെ മറ്റ് മോഡലുകളായ ഇക്കോ, ആള്‍ട്ടോ 800 എന്നിവയും പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി.

1984ലാണ് മാരുതി ഒമ്‌നി ഔദ്യോഗികമായി പുറത്തിറക്കിയത്. 34 വര്‍ഷത്തിനിടിയില്‍ രണ്ട് തവണ മാരുതി ഒമ്‌നിയുടെ മുഖം മിനുക്കിയിരുന്നു. 1998ലും 2005ലുമായിരുന്നു വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. 766 സി.സി ത്രീ സിലിണ്ടര്‍ എന്‍ജിന്റെ
കരുത്തിലാണ് ഒമ്‌നി ഇപ്പോള്‍ വിപണിയിലെത്തുന്നത്.