50 മിനിറ്റിനുള്ളില്‍ 754 അടി ഉയരത്തിലുള്ള കെട്ടിടത്തില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ വലിഞ്ഞുകയറി: ലോകത്തെ ഞെട്ടിച്ച് 56കാരനായ സ്‌പൈഡര്‍മാന്‍: പിന്നാലെ അറസ്റ്റില്‍: വീഡിയോ

single-img
26 October 2018

ലണ്ടനിലെ 754 അടി ഉയരത്തിലുള്ള ഹെറോണ്‍ ടവറിന്റെ മുകളിലേക്ക് യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ വലിഞ്ഞുകയറി അലെയ്ന്‍ റോബര്‍ട്ട് എന്ന 56കാരന്‍. സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതുപ്രകാരം അലെയ്ന്‍ 50 മിനിറ്റിനുള്ളിലാണ് കെട്ടിടത്തിന്റെ മുകള്‍ത്തട്ട് വരെയെത്തിയത്.

ഫ്രഞ്ച് സ്‌പൈഡര്‍മാന്‍ എന്ന പേരിലാണ് അലെയ്ന്‍ റോബര്‍ട്ട് അറിയപ്പെടുന്നത്. ലോകത്താകെ 150ലധികം കെട്ടിടങ്ങളില്‍ ഇതുപോലെ അദ്ദേഹം വലിഞ്ഞുകയറിയിട്ടുണ്ട്. ഇവയില്‍ ദുബായിലെ ബുര്‍ജ് ഖലീഫ, ഈഫല്‍ ടവര്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.

അനുമതിയില്ലാതെ കെട്ടിടങ്ങളിലൂടെ വലിഞ്ഞുകയറിയതിന് നിരവധി തവണ അലെയ്‌നെതിരേ പോലീസ് കേസെടുത്തിട്ടുമുണ്ട്. അതിക്രമിച്ചു കയറി എന്ന വകുപ്പിലാണ് കേസെടുക്കാറുള്ളത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയ പാടെ പോലീസ് അറസ്റ്റ് ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.