കൊച്ചിയില്‍ ജ്വല്ലറിയില്‍ പട്ടാപകല്‍ മോഷണം നടത്തിയ യുവതിയെ സിസിടിവി ‘കുടുക്കി’

single-img
23 October 2018

കൊച്ചി: ബ്രോഡ്‌വെയിലെ ജെ.കെ ജ്വല്ലറിയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതി സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയാണ് ജ്വല്ലറിയില്‍ എത്തിയത്. ആ സമയം ഒരു ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. യുവതി ആവശ്യപ്പെട്ടതനുസരിച്ച് മറ്റ് വളകള്‍ കാണിക്കാനായി ജീവനക്കാരന്‍ തിരിഞ്ഞ തക്കത്തിനാണ് മോഷണം നടത്തിയത്.

അതിവിദഗ്ധമായി യുവതി വള ബാഗില്‍ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ആറുഗ്രാം തൂക്കംവരുന്ന മാലയാണ് നഷ്ടപ്പെട്ടത്. തൃശൂര്‍ സ്വദേശിനിയാണ് മോഷണം നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. ജ്വല്ലറി ഉടമയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

https://www.youtube.com/watch?v=xxXyz53kx3w&feature=youtu.be