പ്രവാസിയായ അച്ഛന്‍ സ്‌കൂള്‍ വിട്ട് വരുന്ന മകള്‍ക്ക് ‘സര്‍പ്രൈസ് നല്‍കുന്ന’ വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിംഗ്

single-img
23 October 2018

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായി, പ്രവാസിയായ അച്ഛന്‍ സ്‌കൂള്‍ വിട്ട് വരുന്ന മകള്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന വീഡിയോ. വിദേശത്തുനിന്നും അച്ഛന്‍ വന്നത് മക്കള്‍ അറിഞ്ഞിട്ടില്ല. സ്‌കൂള്‍ വിട്ടുവരുന്ന മക്കള്‍ക്ക് സര്‍പ്രൈസ് നല്‍കാനാണ് അദ്ദേഹം മുറ്റത്ത് കാത്തുനിന്നത്.

അപ്രതീക്ഷിതമായി അച്ഛനെ കണ്ട സന്തോഷത്തില്‍ മകള്‍ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുകയാണ്. മകളെ കണ്ട സന്തോഷത്തില്‍ അച്ഛനും അവളെ എടുത്തു പൊക്കുന്നുണ്ട്. ഈ വീഡിയോക്ക് താഴെ വന്നിട്ടുള്ള കമന്റുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്. തങ്ങളുടെ മക്കളെ ഓര്‍ത്തെന്നും അവരെ കാണാന്‍ തോന്നിയെന്നും കണ്ണു നിറഞ്ഞുപോയെന്നുമാണ് കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്.

https://www.youtube.com/watch?time_continue=96&v=V7KjmQn4_ZU