നാലുവര്‍ഷത്തിനിടെ ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണം കൂടി

single-img
23 October 2018

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോടീശ്വരന്മാര്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളതെന്നാണ് വിവരം. കേന്ദ്ര സര്‍ക്കരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. വര്‍ഷംതോറും ഒരുകോടിയിലധികം വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വര്‍ധനവ്.

നികുതി അടച്ചവരുടെ കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. 2017-18ല്‍ നികുതിയടച്ചവരില്‍ 1,40,139 ആളുകളാണ് തങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വരുമാനമുള്ളതായി കാണിച്ചിരിക്കുന്നത്. നാലുവര്‍ഷം മുന്‍പ് ഇത് 88,649 പേര്‍ മാത്രമായിരുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ എല്ലാം ഉള്‍പ്പെടുത്തിയുള്ളതാണ് കണക്ക്.