‘തിരുമേനിക്ക് തെറ്റി.. രാജഭരണ കാലം പണ്ടേ കഴിഞ്ഞു; പന്തളം രാജകുടുംബത്തിന് മറുപടിയുമായി എംഎം മണി

single-img
21 October 2018

ഇടുക്കി: ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എംഎം മണി. രാജഭരണം കഴിഞ്ഞ കാര്യം രാജകുടുംബം മറന്നു പോയെന്നും ഇപ്പോള്‍ ജനാധിപത്യ ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. നട അടച്ചിടുമെന്ന് പറയുന്നവര്‍ ശമ്പളക്കാര്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പഴയ കാലത്ത് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി എം എം മണി. ബി.ജെ.പി, ആര്‍.എസ്.എസ്, കോണ്‍ഗ്രസ് കൂട്ടുകെട്ട് ഒരു വിഭാഗം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നത് തെറ്റായിപ്പോയെന്ന് അവര്‍ മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.

‘ശബരിമലയില്‍ തിരുമേനിമാര്‍ പറയുവാ നട അടച്ചിടും, തിരുമേനിക്ക് തെറ്റി. എന്താന്നറിയോ തിരുമേനി ശമ്പളക്കാരനാ.. പന്തളം രാജകുടുംബം രാജാവിന്റെ കാലം പോയി എന്നത് മറന്നുപോയെന്ന് തോന്നുന്നു’. എംഎം മണി പറഞ്ഞു.

കഴിഞ്ഞ ദിവസം യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്.