സരിതയുടെ ലൈംഗീക പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം;ഐജി ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കി

single-img
21 October 2018

തിരുവനന്തപുരം: സരിത എസ്.നായരുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘം. എസ്പി അബ്ദുള്‍ കരീമാണ് അന്വേഷണ സംഘത്തലവന്‍. ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരെ കേസെടുത്തിരുന്നു. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും.

കേസിലെ പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനു കേസെടുത്തിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി വേണുഗോപാലിനെതിരെയും ബലാത്സംഗത്തിനു കേസെടുത്തു. ക്രൈംബ്രാഞ്ചാണ് ഇരുവര്‍ക്കെതിരെയും കേസെടുത്തത്. ഡിജിപി അനില്‍ കാന്തിന് സരിത കഴിഞ്ഞ ആഴ്ച നല്‍കിയ പുതിയ രണ്ട് പരാതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ കേസെടുത്തത്.

സരിത നല്‍കിയ ഒറ്റ പരാതിയില്‍ പലര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്നായിരുന്നു രാജേഷ് ദിവാന്‍, ദിനേന്ദ്ര കശ്യപ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘത്തിന്റെ അന്നത്തെ നിലപാട്. ഇതേ തുടര്‍ന്ന് സരിത ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ പ്രത്യേകം പരാതി നല്‍കി. എഡിജിപി അനില്‍ കാന്തിനു നല്‍കിയ ഈ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.