തലമറച്ചതിന് വിശ്വാസിയായ യുവതിക്ക് ക്ഷേത്രത്തിൽ വിലക്കെന്ന് പരാതി;പരാതിയുമായി യുവതി ലൈവില്‍

single-img
21 October 2018


തല മറച്ചതിനാല്‍ യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല എന്ന് പരാതി. പാലക്കാട് സ്വദേശി അഞ്ജനയാണ് പരാതിയുമായി ലൈവിലെത്തിയത്. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത തിരുമന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്.

സുഹൃത്തുക്കളുടെ ഒപ്പമാണ് അഞ്ജന ക്ഷേത്രത്തിലെത്തിയത്. എന്നാൽ തലയിൽ തുണിയിട്ടെന്ന പേരിൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കരുതെന്ന് പറ​ഞ്ഞ് ചിലർ വിലക്കിയെന്ന് ഇവര്‍ പറയുന്നു. വിശ്വാസിയാണെന്നതിന് തെളിവ് കാണിക്കാന്‍ ഇവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഞ്ജന പറയുന്നു. പരസ്യമായി അസഭ്യവർഷവും നടത്തി.

ചികിത്സയ്ക്കായി മുടി നീക്കം ചെയ്തതിനാലാണ് തലയില്‍ തുണിയിടാന്‍ തീരുമാനിച്ചത്. തികഞ്ഞ വിശ്വാസിയാണെന്നും അമ്പലത്തിനെതിരെ പറഞ്ഞിട്ടില്ലെന്നും അഞ്ജന പറയുന്നു.

Posted by Anjana Menon on Saturday, October 20, 2018