ശബരിമലയിലെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി യെച്ചൂരിക്കൊപ്പം;സംഘപരിവാര്‍ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

single-img
20 October 2018

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ശബരിമലയിലെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങളെന്ന പേറിൽ വ്യാജചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.യെച്ചൂരിയോടൊപ്പം സുഹാസിനി എന്ന തലക്കെട്ടോടെയാണു സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജചിത്രങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് യച്ചൂരിക്കൊപ്പമുള്ള ചിത്രമാണു സുഹാസിനിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.2015 ഓഗസ്റ്റില്‍ മുംബൈയിലെ ആസാദ് മൈതാനില്‍ നടന്ന സിപിഐഎം റാലിയില്‍ ഇരുവരും പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്. ചിത്രങ്ങള്‍ വ്യാജമാണെന്നു തെളിയിക്കുന്ന പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകീര്‍ത്തിപ്പെടുത്തും വിധം തന്റെ പേരില്‍ വ്യാജചിത്രങ്ങള്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം സുഹാസിനി പറഞ്ഞിരുന്നു.

ശബരിമല വിഷയത്തെ മുന്‍ നിര്‍ത്തി നിരവധി വ്യാജ ചിത്രങ്ങളും പോസ്റ്റുകളുമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് എസ്എഫ്ഐ ഉപരോധസമരത്തെ ശബരിമല പ്രതിഷേധം തരത്തില്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. എസ്എഫ്ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനിയെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രമാണ് ഭക്തക്കെതിരെ പൊലീസ് അതിക്രമം എന്ന നിലയില്‍ സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നത്.