‘അയാള്‍ എന്റെ പാന്റ്‌സിന്റെ ഉള്ളിലേയ്ക്ക് കൈ കടത്തി’;മീ ടൂ വെളിപ്പെടുത്തലുമായി യുവനടന്‍

single-img
20 October 2018

മുംബൈ: മീ ടൂ കാമ്പെയിനില്‍ നടന്മാരും. നടി ഹുമ ഖുറേഷിയുടെ സഹോദരനും സല്‍മാന്‍ ഖാന്റെ റേസ് ത്രീയിലെ താരവുമായ സാഖിബ് സലീമാണ് .ഇരുപത്തിയൊന്നാം വയസ്സില്‍ അഭിനയരംഗത്തേയ്ക്ക് കാലെടുത്തുവച്ച കാലത്തായിരുന്നു ഈ അനുഭവമെന്ന് സാഖിബ് പറയുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്ന് വെളിപ്പെടുത്താന്‍ സാഖിബ് തയ്യാറായിട്ടില്ല.

‘എനിക്ക് ആരുടെയും പേരുകള്‍ പറയണം എന്നില്ല. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അഭിനയം തുടങ്ങിയ കാലം. അന്നാണ് ഒരാള്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചത്. അയാള്‍ ഒരിക്കല്‍ എന്റെ പാന്റ്‌സിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമം നടത്തി. സിനിമാരംഗത്ത് ഒരുപാട് സ്വവര്‍ഗാനുരാഗികളുള്ള ആളായിരുന്നു അയാള്‍. എന്നാല്‍, ഞാന്‍ അയാളെ തള്ളിമാറ്റി. എന്നെ വെറുതെ വിടാന്‍ പറഞ്ഞു. അന്ന് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഞാന്‍ ശരിക്കും ഭയന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വല്ലാത്തൊരു അനുഭവമായിരുന്നു അത്. ഇന്നും അതോര്‍ക്കുമ്പോള്‍ എനിക്ക് അരിശം വരും’സാഖിബ് പറഞ്ഞു.