ആന്ധ്രാ സ്വദേശിയായ യുവതി സന്നിധാനത്തേക്ക്;പോലീസ് സംരക്ഷണത്തിലാണു കവിത മലകയറുന്നത്

single-img
19 October 2018

പമ്പ:ആന്ധ്രാ സ്വദേശിയായ യുവതി സന്നിധാനത്തേക്ക്.മോജോ ടെലിവിഷന്‍ എന്ന സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടറായ കവിത എന്ന യുവതിയാണ് തനിക്ക് ജോലി സംബന്ധമായ കാര്യത്തിന് സന്നിധാനത്ത് പോകണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി പോലീസിനെ സമീപിച്ചത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു ഇപ്പോള്‍ യുവതിക്ക് സംരക്ഷണം നല്‍കുന്നത്.നൂറോളം പൊലീസും കമാണ്ടോകളും കവിതയെ അനുഗമിക്കുന്നുണ്ട്.

സന്നിധാനത്തും പമ്പയിലും ഭക്തര്‍ കുറവാണ്. അതുകൊണ്ട് തന്നെ പ്രശ്‌നമില്ലാതെ കവിതയെ കൊണ്ടു പോകാനാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍.

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് കേരളം സുരക്ഷ ഉറപ്പാക്കണമെന്ന് കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ആഭ്യന്തരമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് നിര്‍ദ്ദേശമുള്ളത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധത്തിനിടെ ക്രമസമാധാനം ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. ക്രമസമാധാന പാലനം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാനം നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു.