‘ഒരു നായിന്റെ മോന്‍ പിഞ്ഞാണം പിടിച്ച് ഭിക്ഷാടനത്തിന് വരുന്നുണ്ട്, പത്തു പൈസ പോലും കൊടുക്കരുത്’; യു.എ.ഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിക്ക് തെറിവിളി

single-img
19 October 2018
കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം പുരോഗമിക്കുന്നതിനിടയിൽ ദുബായ് ഭരണാധികാരിയുടെ ഒൗദ്യോഗിക പേജിൽ മലയാളികളുടെ തെറിവിളി. ദുരിതാശ്വാസത്തിനെന്ന് പേരിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയ്ക്ക് പണം നൽകരുതെന്നും കൂടിക്കാഴ്ച നടത്തരുതെന്നും ആവശ്യപ്പെട്ടാണ് മലയാളത്തിൽ കമന്റുകൾ വന്നിരിക്കുന്നത്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ്  ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയാണ് കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചും തെറിവിളിക്കുന്നതുമായ കമൻ്റുകളാണ് നിറയുന്നത്.

മുഖ്യമന്ത്രി തെണ്ടാനാണ് യു.എ.ഇയിലേയ്ക്ക് വരുന്നതെന്നും അവിടെ ഭിക്ഷാടനം നിരോധിക്കണമെന്നും പൊരി വെലിയത്ത് പണിയെടുത്തു കിട്ടിയ പണം തട്ടാനാണ് മുഖ്യമന്ത്രി വരുന്നതെന്നും മറ്റൊരു കമന്റില്‍ പറയുന്നു.

‘ഒരു പിഞ്ഞാണം പിടിച്ച് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ അങ്ങോട്ട് വരുന്നുണ്ട്. പത്തു പൈസ പോലും കൊടുക്കരുത്. പാര്‍ട്ടിക്കാരുടെ കടം വീട്ടാനാണ് വരുന്നത്’- മറ്റൊരു കമന്റാണിത്

‘ഒരു നായിന്റെ മോന്‍ അങ്ങോട്ട് വരുന്നുണ്ട്. മാന്‍ഡ്രോക്ക് എന്നാണ് പേര്. കാലമാടന്‍ കാലുകുത്തിയ ഇടമെല്ലാം നശിക്കും. പന്ന പട്ടിയെ വന്നപോലെ തിരിച്ചയക്കണം. അല്ലെങ്കില്‍ യു.എ.എ ഒലിച്ചു പോകും’- മറ്റൊരു കമന്റ് ഇങ്ങനെയാണ്.

അതേസമയം, കേരളത്തിന്റെ പ്രളയദുരിതസഹായം ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ വ്യവസായികളുമായി ചര്‍ച്ച നടത്തുന്നതിനിടെ പറഞ്ഞിരുന്നു. പ്രളയദുരിതം ലഘൂകരിക്കാനുള്ള കേരളസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മന്ത്രിമാരുടെ വിദേശയാത്രകള്‍ കേന്ദ്രം തടസ്സപ്പെടുത്തുകയാണ്. പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് വ്യവസായികളുടെ സഹായം അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.