ശബരിമല സ്ത്രീപ്രവേശനം;സു​പ്രീം​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാന്‍ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് ദേ​വ​സ്വം​ബോ​ർ​ഡ്

single-img
19 October 2018

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വംപ്രസിഡന്റ് എ പത്മകുമാര്‍.മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി​യെ ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ധി ന​ട​പ്പാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ലും റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ശ​ബ​രി​മ​ല​യി​ൽ ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണ് നി​ല​നി​ൽ​കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളെ ചി​ല​ർ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ഇ​തി​ൽ ദേ​വ​സ്വം​ബോ​ർ​ഡ് രാ​ഷ്ട്രീ​യം ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ദേവസ്വംബോര്‍ഡ് യോഗത്തില്‍ നിന്നും എ രാഘവന്‍ വിട്ടു നിന്നത് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായതിനാലാണെന്നും .
ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.