രണ്ടു മാസത്തിനു ശേഷം ആദ്യമായി പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചു; പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും

single-img
18 October 2018

ഈ മാസം അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതും കമ്പനികള്‍ ഇളവു നല്‍കിയതുമടക്കം 2.50 രൂപ പെട്രോളിനും ഡീസലിനും കുറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ നിരക്കനുസരിച്ച്  ഇന്ധന വില ദിനേന വര്‍ധിക്കുന്നത് മൂലം ഇളവുകള്‍ പൊതുജനത്തിന് കാര്യമായ ആശ്വാസമുണ്ടാക്കിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചത്. പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയുമാണ് കുറച്ചത്. ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനികള്‍ അറിയിച്ചു. നിലവില്‍ പെട്രോളിന് മുംബൈയില്‍ 88.08 രൂപയും ഡീസലിന് 79.24 രൂപയുമാണ് നിരക്ക്