റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ ‘ആട്ടി പുറത്താക്കി’ രമേശ് ചെന്നിത്തല: വീഡിയോ

single-img
17 October 2018

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കില്ലെന്ന പേരില്‍ നടക്കുന്ന സംഘര്‍ഷവും അക്രമവും ദേശീയ തലത്തില്‍ ചര്‍ച്ചയാകുയാണ്. മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു. ദേശീയ ചാനലായ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്ക് നേരെയടക്കം ആക്രമണമുണ്ടായിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണം നേരിടേണ്ടിവന്നു. ഈ അവസരത്തിലാണ് ഡൽഹിയിലുള്ള കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പ്രതികരണം ആരാഞ്ഞ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ കേരള ഹൗസിലെ അദ്ദേഹത്തിന്റെ മുറിയിൽ കടന്നുകയറിയത്.

വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ കേരളത്തിലുണ്ടായ അതിക്രമത്തെ കുറിച്ച് പ്രതികരിക്കണമെന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ നിരന്തരമുള്ള ആവശ്യം. എന്നാൽ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനോട് റിപ്പോര്‍ട്ടര്‍ പലവട്ടം പ്രതികരണം ആരാഞ്ഞു. ഒടുവിൽ ചെന്നിത്തലയുടെ മുറിയിൽ കയറി മാധ്യമ പ്രവർത്തകനെ സുരക്ഷാ സേന വലിച്ചിറക്കുകയായിരുന്നു. ചെന്നിത്തലയും ഇറങ്ങിപ്പോകാന്‍ പലവട്ടം പറഞ്ഞു. പുറത്തും ചെന്നിത്തലയെ വാഹനത്തില്‍ കയറുംവരെ പിന്തുടര്‍ന്നെങ്കിലും പ്രതിപക്ഷ നേതാവ് മൗനം തുടര്‍ന്നു