മീടൂ ആരോപണത്തെ തുടര്‍ന്ന് എംജെ അക്ബര്‍ രാജി വെച്ചു

single-img
17 October 2018

കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്‌ബര്‍ രാജിവച്ചു. മിടു ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച്‌ ദിവസമായി വലിയ പ്രതിരോധത്തിലായിരുന്നു അക്ബര്‍.

മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി യുവതികളാണ് അക്‌ബറിനെതിരെ ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയത്. മന്ത്രിസഭയില്‍ നിന്ന് അക്ബറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ രാഷ്ട്രപതിയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിരുന്നു.