പൊലീസ് സംരക്ഷണം നല്‍കിയില്ല;മലകയറിയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു

single-img
17 October 2018

പമ്പ: പ്രതിഷേധത്തെ മറികടന്ന് പൊലീസ് സംരക്ഷണത്തില്‍ ദര്‍ശനത്തിന് പോയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു. സ്വാമി അയ്യപ്പന്‍ റോഡില്‍ കുറച്ചുദൂരം പോയതോടെ പൊലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയില്ല. ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ ഇവരെ തടയുകയായിരുന്നു.

നാല്‍പത്തഞ്ച് വയസ്സുള്ള മാധവിയും കുടുംബവുമാണ് പരമ്പരാഗതപാതയില്‍ നിന്ന് തിരിച്ചിറങ്ങിയത്. നേരത്തെ ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ ഒരു സംഘമാളുകള്‍ തടഞ്ഞിരുന്നു.