കോണ്‍ഗ്രസുമായി സഖ്യത്തിന് തങ്ങള്‍ ഒരുക്കമാണെന്ന് കമല്‍ഹാസന്‍;പക്ഷേ ഒരു നിബന്ധന മാത്രം

single-img
13 October 2018

ചെന്നൈ: ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍. ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം തകര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ്‌ മക്കള്‍ നീതി മയ്യം സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസിനോട് പറയാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും കമല്‍ വ്യക്തമാക്കി.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇക്കഴിഞ്ഞ ജൂണില്‍ കമല്‍ഹാസന്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുന്നതായിരുന്നു യോഗം. ”ഞങ്ങള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു. പക്ഷേ അത് നിങ്ങള്‍ കരുതുന്നത് പോലെയല്ല” എന്നായിരുന്നു കമല്‍ഹാസന്‍ അന്ന് പ്രതികരിച്ചിരുന്നത്.

അഴിമതിക്കൊപ്പം നിലകൊള്ളുന്ന ഡി.എം.കെയേയും എ.ഐ.ഡി.എം.കെയേയും അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും, അതിന് ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നുമാണ് കമലിന്റെ നിലപാട്.