ഒന്നു ചുണ്ടനക്കി ലോകം മുഴുവനുമുള്ള സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഈ സുന്ദരിക്കുട്ടി ആരാണെന്നറിയാമോ?: വീഡിയോ

single-img
12 October 2018

ഒരു പാട്ടിന് ചുണ്ടനക്കി അഭിനയിച്ചതേയുള്ളൂ മൈല എന്ന സുന്ദരിക്കുട്ടി. ഈ ഒരൊറ്റ വീഡിയോ കൊണ്ട് ലോകമാകെ ആരാധകരെ നേടിയെടുത്തിരിക്കുകയാണിവള്‍. മറൂണ്‍ 5 ബാന്റിന്റെ ഗേള്‍സ് ലൈക്ക് യൂ എന്ന ഗാനത്തിന് ലിപ് സിങ്ക് ചെയ്താണ് ഈ കൊച്ചു മിടുക്കി പ്രശസ്തയായത്.

റോസ് നിറത്തിലുള്ള ഒരു ടവ്വലില്‍ പൊതിഞ്ഞ് കുഞ്ഞ് മൈലയെ എടുത്തിരിക്കുന്ന അച്ഛനുമുണ്ട് അവള്‍ക്ക് കൂട്ടിന്. പാട്ടിനൊത്ത് അച്ഛനും ചുണ്ടനക്കുന്നുണ്ട്. എന്നാല്‍ മൈലയുടെ മിടുക്കിന് മുന്നില്‍ അച്ഛന്‍ ഒന്നുമല്ല. ഒരു തട്ടും തടവുമില്ലാതെ താളത്തിനനുസരിച്ച് അവളുടെ ലിപ് സിങ്ക് കിടുവാണെന്നാണ് ആരാധകര്‍ പറയുന്നത്.

അച്ഛനുമൊത്ത് കണ്ണാടില്‍ നോക്കിയുള്ള ഈ സൂപ്പര്‍ പ്രകടനം അമ്മയാണ് മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്. കുളിക്കുന്നതിന് മുന്‍പുള്ള ചെറിയ ലിപ്‌സിങ്ക് യുദ്ധം എന്ന കുറിപ്പോടെയുള്ള വീഡിയോ നിമിഷനേരം കൊണ്ടാണത് വൈറലായത്.

https://www.instagram.com/p/Boj0v4_BSSl/?utm_source=ig_embed