ശരീരം മുഴുവന്‍ ജാം പുരട്ടി നഗ്‌നയായി നടന്ന് യുവതികളുടെ വേറിട്ട പ്രതിഷേധം: പൊലീസ് പൊക്കി ജയിലിലാക്കി

single-img
12 October 2018

ശരീരമാസകലം ജാംപുരട്ടി നൂല്‍ബന്ധമില്ലാതെ നടുറോഡിലിരുന്ന യുവതികളെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം പട്ടാപ്പകല്‍ മാഞ്ചസ്റ്ററിലായിരുന്നു സംഭവം. നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുണിയില്ലാത്തെ യുവതികളെ കണ്ടതോടെ ആളും കൂടി.

കിട്ടിയ അവസരം പരമാവധി മുതലാക്കിയ ചിലര്‍ വീഡിയോയും പകര്‍ത്തി. ഇതൊക്കെ കണ്ടെങ്കിലും ഭാവഭേദമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു യുവതികള്‍. അല്‍പം കഴിഞ്ഞതോടെ വന്‍ജനക്കൂട്ടമായി. പൊലീസെത്തി ഷീറ്റുകൊണ്ട് പുതപ്പിച്ചശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്തെ നഗ്‌നതാപ്രദര്‍ശനത്തിന് ഇവര്‍ക്കെതിരെ കേസടെുത്തു. ശരീരത്തില്‍ ജാം പുരട്ടിയതെന്തിനെന്ന് വ്യക്തമല്ല.