ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു

single-img
10 October 2018

ലൈംഗികബന്ധത്തിനു വിസമ്മതിച്ച പതിമൂന്നുകാരന്റെ ജനനേന്ദ്രിയം യുവതി പൊള്ളിച്ചു. അയല്‍ക്കാരിയായ ഇരുപതുകാരിയാണ് ഈ ക്രൂരത ചെയ്തത്. ഇവര്‍ വിവാഹിതയാണ്. ഉത്തര്‍പ്രദേശിലെ ചപ്രോലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ ലൈംഗിക താല്‍പര്യത്തോടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കുട്ടി വിസമ്മതം പ്രകടിച്ചതില്‍ പ്രകോപിതയായ യുവതി ചവണ ചൂടാക്കി അവന്റെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിനു ശേഷം യുവതി ഒളിവിലാണ്.