അന്ന് ‘ക്രിമിനലാക്കി’ പോലീസ് ജീപ്പില്‍ കൊണ്ടുപോയി; ഇന്ന് സര്‍ക്കാര്‍ വാഹനത്തില്‍ വീട്ടിലെത്തി: നമ്പി നാരായണന്റെ പോരാട്ട വീര്യത്തിന് സല്യൂട്ട് നല്‍കി കേരളം

single-img
10 October 2018

ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ നഷ്ടപരിഹാര ചെക്ക് സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ച് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

24 വര്‍ഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പില്‍ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊര്‍ജം ചോര്‍ത്തിക്കളയുന്നതുമായ ദീര്‍ഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സര്‍ക്കാര്‍ വാഹനത്തില്‍ മടങ്ങുന്നു നമ്പി നാരായണന്‍ കുറിപ്പില്‍ പറയുന്നു.

നമ്പി നാരായണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക്

‘സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ ചെക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയാണ്. ജീവിതം ഒരു വൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നു.

24 വര്‍ഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പില്‍ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊര്‍ജം ചോര്‍ത്തിക്കളയുന്നതുമായ ദീര്‍ഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സര്‍ക്കാര്‍ വാഹനത്തില്‍ മടങ്ങുന്നു.

ജീവിതസായാഹ്നം പ്രിയപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ചിലവഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഒരുപാട് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. എനിക്കു വേണ്ടി പ്രാര്‍ഥിക്കുക, സര്‍വേശ്വരന്‍ എന്നില്‍ അര്‍പ്പിച്ച എന്റെ ഭാഗം പൂര്‍ത്തീകരിക്കാന്‍’ നമ്പി നാരായണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.