രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തല കീഴാക്കി, കാലിലും കഴുത്തിലും തൂക്കിയാട്ടി മസാജ്: ക്രൂര വീഡിയോ

single-img
10 October 2018

രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു പാവ ഉപയോഗിച്ചു കളിക്കുന്നതിനു സമാനമായി തലകീഴായി കാലുകളിലും തൂക്കിപ്പിടിച്ച് കുലുക്കിയും കൈകളില്‍ പിടിച്ച് തൂക്കിയാട്ടിയും കഴുത്തില്‍ തൂക്കിയെടുത്തുമൊക്കെ മസാജ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

കസാക്കിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒരു യുവതിയാണു രണ്ടുമാസം പ്രായമുള്ള കുട്ടിയെ മസാജ് ചെയ്യുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ മസാജ് ചെയ്യാനായി ഇവിടെ കൊണ്ടുവരികയായിരുന്നു. എന്നാല്‍ മസാജ് ചെയ്യുന്ന രീതി ഭയപ്പെടുത്തുന്നതാണ്. ഇത് കുട്ടികള്‍ക്കു ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന വൈകല്യങ്ങളെ ഒഴിവാക്കുമെന്ന് ഇവരുടെ അവകാശവാദം.