മൊബൈല്‍, ലാപ്‌ടോപ്, ക്യാമറകള്‍ എന്നിവയ്ക്ക് ക്യാഷ്ബാക്ക്; 501 കോടി രൂപയുടെ വന്‍ ഓഫറുമായി പേടിഎം

single-img
8 October 2018

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്‌സ് കമ്പനിയായ പേടിഎം ഉല്‍സവ സീസനില്‍ ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്‍പത് മുതല്‍ 15 വരെ നടക്കുന്ന മഹാ ക്യാഷ്ബാക്ക് സെയിലില്‍ 501 കോടി രൂപയുടെ ഓഫറുകളാണ് നല്‍കുക.

മൊബൈല്‍, ലാപ്‌ടോപ്, ക്യാമറകള്‍ തുടങ്ങി ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ഇളവും ലഭിക്കും. നോകോസ്റ്റ് ഇഎംഐ ഓഫറും കിട്ടും. ഓരോ ദിവസവും ഫ്‌ലാഷ് സെയില്‍ തുടങ്ങുക ഉച്ചയ്ക്ക് 2 നും വൈകീട്ട് 6 നുമാണ്.

ഇതോടൊപ്പം ഒരു രൂപയ്ക്ക് ഉല്‍പന്നങ്ങള്‍ ഫ്‌ലാഷ് സെയിലിലൂടെ വില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. സ്മാര്‍ട് ഫോണുകള്‍ 12,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. നോ കോസ്റ്റ് ഇഎംഐ ഓഫറിനൊപ്പം 21,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഇളവും ലഭിക്കും. ചില ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ലഭിക്കും.