‘നീയൊക്കെ കൂടെയല്ലേടാ ഞങ്ങളെ കെട്ടിച്ചു വിട്ടത്’; നോവായി ബാലഭാസ്‌ക്കറിന്റേയും ലക്ഷ്മിയുടേയും വിവാഹ വാര്‍ഷിക വീഡിയോ

single-img
7 October 2018

കൊച്ചി: ഫേസ്ബുക്കില്‍ ബാലഭാസ്‌ക്കറിന്റെ ഓര്‍മ പങ്കുവെച്ച് സുഹൃത്തും ഗായകനും സംഗീത സംവിധായകനുമായ ഇഷാന്‍. കഴിഞ്ഞ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ലക്ഷ്മിക്കൊപ്പം പോസ്റ്റ് ചെയ്ത ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് ലൈവാണ് ഇഷാന്‍ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ബാലഭാസ്‌കര്‍ നല്‍കിയ ഫെയ്സ്ബുക്ക് ലൈവാണ് ഇഷാന്‍ പങ്കുവയ്ക്കുന്നത്. സഹോദര തുല്യനായ ബാലുവിന്റെ വിയോഗം വരുത്തിവച്ച നഷ്ടം ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പോടെയാണ് ഷാന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇഷാന്റെ കുറിപ്പ്

കൂടെ നില്‍ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും, കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി, അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ. കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കന്‍.. Miss you Baaluannaa….See you in heaven

കൂടെ നില്ക്കാൻ പറഞ്ഞു ജീവൻ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണൻ തന്നാ പണ്ടും മിടുക്കൻ Miss you Baaluannaa …Balabhaskar ChandranSee you in heaven 😘😘😘😘m

Posted by Ishaan Dev on Friday, October 5, 2018