നാളെ ബിജെപി ഹര്‍ത്താല്‍

single-img
6 October 2018

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് പൊലീസ് അതിക്രമം നടത്തിയത്.

സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു, ശ്രീരാജ് ശ്രീവിലാസം ആറന്മുള മണ്ഡലം പ്രസിഡന്റെ ഹരീഷ് പൂവത്തൂര്‍ അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോഴഞ്ചേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തും.