നമ്മള്‍ പോരാടിയില്ലെങ്കില്‍ സംസ്‌കാരം നശിക്കും; പോരാട്ടം തുടരുമെന്ന് നടി രഞ്ജിനി

single-img
5 October 2018

പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നടി രഞ്ജിനി രംഗത്ത്. ശബരിമല വിഷയത്തില്‍ പോരാട്ടം തുടരുമെന്ന് രഞ്ജിനി പറഞ്ഞു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രഞ്ജിനി നയം വ്യക്തമാക്കിയത്.

റിവ്യൂ ഹര്‍ജിയുമായി മുന്‍പോട്ട് തന്നെ പോകുമെന്നും തെക്കേ ഇന്ത്യയില്‍ നിന്നും ഒരു ജഡ്ജിയെ പാനലില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷിക്കുമെന്നും രഞ്ജിനി പറഞ്ഞു. നമ്മള്‍ പോരാടിയില്ലെങ്കില്‍ സംസ്‌കാരവും ആചാരവും നശിക്കും. കാത്തിരിക്കാന്‍ തയ്യാറാണ് ഞങ്ങള്‍.

നമ്മള്‍ വിശ്വാസികള്‍ ഇല്ലെങ്കില്‍ സംസ്‌കാരത്തെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ ആരാണ് രംഗത്തിറങ്ങുക. ഇത് ലിംഗ വിവേചനമായി കാണാന്‍ സാധിക്കില്ല. ഇന്ത്യ എന്ന രാജ്യം വ്യത്യസ്തമായ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതാണ്. നീതി ലഭിക്കുന്നതുവരെ വിശ്വാസികളായ എന്റെ സഹോദരിമാര്‍ക്കൊപ്പം ഞാനും പോരാട്ടം തുടരുമെന്നും രഞ്ജിനി പറഞ്ഞു.