ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു

single-img
3 October 2018

ഷവോമി ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ ഫോണ്‍ പൂര്‍ണ്ണമായും തകര്‍ന്നു. ചാര്‍ജിംഗിനിടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നാണ് എംഐയുഐ ഫോറത്തില്‍ ഫോണിന്റെ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്.

എട്ടുമാസം മുന്‍പ് വാങ്ങിയ ഫോണിന് ഒരുതരത്തിലുള്ള ചൂടാകുന്ന പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് ഷവോമി എംഐ എ1 പുറത്തിറക്കിയത്. 3,080 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ 4ജിബി റാം ശേഷിയിലും 64 ജിബി ഇന്റേണല്‍ മെമ്മറിയിലുമാണ് എത്തിയത്.