ചൂലുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തില്ല; പകരം അഴുക്കുചാലില്‍ മണ്‍വെട്ടിയുമായി ശുചീകരണത്തിനിറങ്ങി; മുഖ്യമന്ത്രിയുടെ വീഡിയോ രാജ്യ ശ്രദ്ധയാകര്‍ഷിക്കുന്നു

single-img
2 October 2018

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം ശുചീകരണ സന്ദേശമായി ചൂലുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി സ്വീകരിച്ചിരുക്കുന്നത് വ്യത്യസ്തമായ രീതിയാണ്. വൃത്തിഹീനമായ അഴുക്കുചാലില്‍ മണ്‍വെട്ടിയുമായി ഇറങ്ങി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ഇതിനോടകം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പൊതുജന പങ്കാളിത്തം കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ ആരംഭിച്ച ‘സ്വഛതാ ഹി സേവ’യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്.