ഇതാ മോദിസര്‍ക്കാരിന്റെ ‘അച്ഛാദിന്‍’: പാചകവാതക വില 59രൂപ കൂട്ടി; പെട്രോള്‍ ഡീസല്‍ വിലയിലും വര്‍ധന

single-img
1 October 2018

സാധാരണക്കാരെ കഷ്ടത്തിലാക്കി സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപ കൂട്ടി 869.50 രൂപയാക്കി. സബ്‌സിഡിയുള്ള സിലിണ്ടറിന് 2.89 രൂപ വര്‍ധിപ്പിച്ചു. സബ്‌സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാണു വര്‍ധന.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചകവാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സാധാരണ മാസത്തിന്റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

അതേസമയം പെട്രോള്‍ഡീസല്‍ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ ലിറ്ററിന് 32 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 87.19 രൂപ, ഡീസല്‍ 80.36. കൊച്ചിയില്‍ പെട്രോള്‍ വില 87.78 രൂപ, ഡീസല്‍ 79.11. കോഴിക്കോട് പെട്രോള്‍ 86.03, ഡീസല്‍ 79.37 രൂപ. എന്നിങ്ങനെയാണ് കേരളത്തിലെ ഇന്ധനവില.