ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന ജയശ്രീ; പഴയ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

single-img
30 September 2018

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ മുറുകവെ 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമല ക്ഷേത്രസന്നിധിയില്‍ ചിത്രീകരിച്ച സിനിമാ ഗാനരംഗം വൈറലാവുന്നു. 1986ല്‍ ഇറങ്ങിയ നമ്പിനാല്‍ കെടുവതില്ലൈഎന്ന തമിഴ് ചിത്രത്തില്‍ യുവതിയായ നായിക (ജയശ്രീ) പതിനെട്ടാം പടിയില്‍ ഇരുന്ന് പാടുന്നതാണ് രംഗം.

ചിത്രീകരണാനുമതിക്കായി ദേവസ്വം ബോര്‍ഡ് 7500 രൂപയും വാങ്ങിയിരുന്നുവെന്ന് അന്നത്തെ ചില പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയകാന്ത്, പ്രഭു, സുധ ചന്ദ്രന്‍, ജയശ്രീ തുടങ്ങിയവര്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് കെ ശങ്കര്‍ ആണ്. എം.എസ് വിശ്വനാഥനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നിരീശ്വരവാദിയായ യുവാവ് താന്‍ വലിയ ദൈവഭക്തനാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം കഴിക്കുന്ന കഥയാണ് നമ്പിനാല്‍ കെടുവതില്ലൈ പറഞ്ഞത്.