ഇതിനേക്കാള്‍ വലിയൊരു സന്തോഷമില്ലെന്ന് ജയമാല; തൃപ്തിയായെന്നു തൃപ്തി ദേശായി; അയ്യപ്പ ബ്രോയെ ഒന്ന് കാണണമെന്ന് രശ്മി നായര്‍

single-img
28 September 2018

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടക മന്ത്രിയും നടിയുമായ ജയമാല. യുവതിയായിരിക്കെ ശബരിമലയില്‍ പോയെന്നും ശ്രീകോവിലിനുള്ളിലെ അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടെന്നും കന്നട നടിയും നിര്‍മാതാവുമായ ജയമാല 2006ല്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.

‘ശബരിമല പ്രവേശനക്കേസിലെ സുപ്രീംകോടതി വിധി ചരിത്രപരമാണ്. സ്ത്രീകളുടെ വിജയമാണ്. സ്വാഗതം ചെയ്യുന്നു. ഇതിനേക്കാള്‍ വലിയൊരു സന്തോഷം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. സ്ത്രീകള്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ദൈവത്തിനും നന്ദി. ഭരണഘടന തയാറാക്കിയ അംബേദ്ക്കര്‍ക്കും നന്ദി’–ജയമാല പറഞ്ഞു.

അതിനിടെ, വിധിയെ സ്വാഗതം ചെയ്ത് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി രംഗത്തെത്തി. ‘ജനത്തിന്റെ ചിന്താരീതികള്‍ മാറേണ്ടിയിരിക്കുന്നു. പഴക്കം ചെന്ന ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിധി എല്ലായിടത്തെയും സ്ത്രീകള്‍ക്കു കിട്ടിയ വലിയ വിജയമാണ്. സന്തോഷം’. തൃപ്തി പറഞ്ഞു.

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി, സ്ത്രീപ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളുമായി പ്രവേശിച്ചിരുന്നു. വിലക്കു ലംഘിച്ചു ശബരിമലയില്‍ കയറുമെന്നും തൃപ്തി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വിധിയെ സ്വാഗതം ചെയ്ത് മോഡല്‍ രശ്മി നായരും രംഗത്ത്. വിധി വന്നതിന് ശേഷം ഒന്നിന് പുറകെ ഒന്നായി നിരവധി പോസ്റ്റുകളാണ് രശ്മി പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റുകളുടെ പൂര്‍ണരൂപം
ഈ അവസരത്തില്‍ ചോദിക്കാമോ എന്നറിയില്ല.
ഈ റെഡി ടു വെയിറ്റ് എന്നത് അരവണ വാങ്ങാന്‍ ക്യൂവില്‍ റെഡി ടു വെയിറ്റ് എന്നാക്കാന്‍ പറ്റുമോ.
സുപ്രീംകോടതി വീണ്ടും കിടുവേ സ്ത്രീകള്‍ മല ചവിട്ടും
റെഡി ടു വെയിറ്റ് ഫോര്‍ മകര പൊങ്കാല അറ്റ് സന്നിധാനം
ശബരിമലയില്‍ കയറുന്ന സ്തീകള്‍ക്ക് ചവിട്ടാനായി രാഹുല്‍ ഈശ്വര്‍ന്റെ നെഞ്ച് എവിടെയാണ് സ്ഥാപിക്കുന്നത്. പമ്പയ്ക്കും സന്നിധാനതിനും ഇടയില്‍ സൌകര്യപ്രദമായ സ്ഥലത്ത് അതിനുള്ള ഒരു കൌണ്ടര്‍ സ്ഥാപിക്കാന്‍ ദേവസ്വംബോര്‍ഡ് സ്ഥലം വിട്ടു നല്‍കണം.

നെഞ്ചില്‍ ചവിട്ടി സ്ത്രീകളെ കയറ്റാനുള്ള രാഹുലിന്റെ അവകാശത്തിനൊപ്പം ആര്‍ത്തവം ഉള്ള സ്ത്രീകള്‍ എങ്ങനെ 41 ദിവസം വ്രതം എടുക്കും എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ഞങ്ങളിങ്ങനെ തള്ളി കൊണ്ട് വരുവായിരുന്നു അപ്പോഴാണ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനം വിലക്കിയ കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടം മൂന്ന് ബി തന്നെ കോടതി റദ്ദ് ചെയ്തു കളഞ്ഞത് അതിപ്പോ എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണ് താനും. എന്നാ പിന്നെ മറ്റേതെടുത്തോ. ഏതു? കുടുംബത്തില്‍ പിറന്ന ഒറ്റ സ്ത്രീയും….