വെസ്പ സ്‌കൂട്ടറുകളെ അടിമുടി പുതുക്കി പിയാജിയോ; വില 91,140 രൂപ മുതല്‍

single-img
24 September 2018

വരാന്‍ പോകുന്ന ഉത്സവകാലം മുന്നില്‍ക്കണ്ടാണ് പുത്തന്‍ വെസ്പ നിരയെ ഇന്ത്യയിലിറക്കാനുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ പിയാജിയോയുടെ തീരുമാനം. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്നതാണ് പുതിയ വെസ്പ 150 സ്‌കൂട്ടര്‍ നിര.

പ്രാരംഭ വെസ്പ SXL 150 മോഡല്‍ 91,140 രൂപയ്ക്ക് അണിനിരക്കുമ്പോള്‍, ഉയര്‍ന്ന വെസ്പ VXL 150 മോഡല്‍ 97,276 രൂപയ്ക്കാണ് വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്. ഇവയ്ക്ക് പുറമെ VXL 125 വകഭേദം അടിസ്ഥാനപ്പെടുത്തിയുള്ള വെസ്പ നോട്ടെ 125 മോഡലിനെയും കമ്പനി പുറത്തിറക്കി. 68,829 രൂപയാണ് വെസ്പ നോട്ടെ 125 ന് വില.

വെസ്പ 150 മോഡലുകളിലുള്ള 154.8 സിസി എഞ്ചിന് 10.53 bhp കരുത്തും 10.9 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വെസ്പ നോട്ടെയുടെ കാര്യമെടുത്താല്‍, 125 സിസി എഞ്ചിന്‍ 10 bhp കരുത്തും 10.6 Nm torque ഉം ഉത്പാദിപ്പിക്കും. 220 mm ഡിസ്‌ക് മുന്നിലും 140 mm ഡ്രം പിന്നിലും സ്‌കൂട്ടറുകളില്‍ ബ്രേക്കിംഗ് നിറവേറ്റും

മാറ്റ് റോസോ ഡ്രാഗണ്‍, മാറ്റ് യെല്ലോ, അസ്യുറോ പ്രൊവെന്‍സ എന്നിങ്ങനെ മൂന്നു നിറങ്ങഭേദങ്ങള്‍ പുതിയ വെസ്പ 150 യില്‍ ലഭ്യമാണ്. ഭംഗിയായി പൂര്‍ത്തീകരിച്ച അഞ്ചു സ്‌പോക്ക് മെഷീന്‍ കട്ട് അലോയ് വീലുകള്‍ മോഡലിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. വെസ്പയെ മോടിപിടിപ്പിച്ചതിനിടയിലും നൂതന ഫീച്ചറുകള്‍ നല്‍കാന്‍ കമ്പനി വിട്ടുപോയിട്ടില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേന നാവിഗേഷന്‍, മൊബൈല്‍ കണക്ടിവിറ്റി, ട്രാക്കിംഗ്, അപായ ബട്ടണ്‍ മുതലായ പുത്തന്‍ സംവിധാനങ്ങള്‍ ഉടമകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. രാജ്യാന്തര നിരയിലുള്ള GTS നോട്ടെ മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വെസ്പ 125 ന്റെ വരവ്.