ഗ്രേറ്റ്‌ മാർഷ്യൽ അക്കാദമി ഡോ ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്തു

single-img
23 September 2018

ഗ്രേറ്റ്‌ മാർഷ്യൽ അക്കാദമിയുടെ ഉദ്‌ഘാടനം ഡോ ബോബി ചെമ്മണ്ണൂർ നിർവ്വഹിക്കുന്നു

തൃശൂർ; കുങ്ഫു കരാട്ടെ കളരി തുടങ്ങിയ വിവിധ ആയോധന കലകൾ പരിശീലിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുമായി ഗ്രേറ്റ്‌ മാർഷ്യൽ അക്കാദമി പ്രവർത്തനമാരംഭിച്ചു. ഡോ ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ സിഫു എ സി തോമസ് അദ്ധ്യക്ഷനായി. ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. സി.എ വിത്സൺ മർസൂരിയ കുങ്ഫു ഇന്റർനാഷണൽ പ്രസിഡന്റ് സി.എസ്.സത്യ, രാജഗുരു എന്നിവർ ആശംസയർപ്പിച്ചു. കെ.ആർ ഗിരീഷ് സ്വാഗതവും റാഫേൽ കെ.ചിതലൻ നന്ദിയും പറഞ്ഞു.