രാജേന്ദ്രനെ തൊട്ടാല്‍ കൈപൊള്ളും!ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയ എസ് രാജേന്ദ്രന്‍ എം.എല്‍ .എക്കെതിരേ കേസെടുത്ത മൂന്നാർ എസ് ഐയെ സ്ഥലം മാറ്റി സര്‍ക്കാര്‍

single-img
21 September 2018

മൂന്നാര്‍: ദേവികുളം എം.എല്‍.എ. എസ് രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാര്‍ എസ് ഐയ്ക്ക് സ്ഥലം മാറ്റം.മൂന്നാറിലെ പ്രത്യേക ട്രൈബ്യൂണല്‍ ഓഫീസ് കൈയ്യേറിയതിനെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു മൂന്നാര്‍ എസ്‌ഐ പി.ജെ.വര്‍ഗീസിനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. പ്രതികാര നടപടിയെന്ന് ആരോപണം.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്ഥലംമാറ്റ‌ ഉത്തരവ് ഇന്നലെ വൈകിട്ടോടെ ഇമെയിലായാണു ലഭിച്ചത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വർഗീസിനെ ഇത് അ‍ഞ്ചാംവട്ടമാണു സ്ഥലംമാറ്റുന്നത്. അതേസമയം, പ്രതികാര നടപടിയല്ലെന്നും എസ്ഐ പി ജെ വർഗീസ് സ്ഥലം മാറ്റത്തിന് നേരത്തെ അപേക്ഷ നൽകിയിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

എംഎല്‍എയ്‌ക്കെതിരെയും ദേവികുളം തഹസില്‍ദാര്‍ പി.കെ.ഷാജിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തിരുന്നു. അതിക്രമിച്ച്‌ കടക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.