തന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര

single-img
20 September 2018

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് തന്റെ രോഗത്തെ കുറിച്ച് പ്രിയങ്ക തുറന്നു പറഞ്ഞത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്. ആസ്മ എന്നെ കീഴ്‌പ്പെടുത്തുന്നതിന് മുന്‍പ് ആസ്മയെ കീഴ്‌പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസ്സമാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു.