വിനോദ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പഴയ സോവിയറ്റ് യൂണിയനിലെ ബസ് സ്റ്റോപ്പുകള്‍

single-img
20 September 2018

ആളുകള്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസിനായി കാത്തുനില്‍ക്കാനൊരിടം അതാണ് ബസ് സ്റ്റോപ്പുകള്‍ അഥവാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. അത്തരത്തില്‍ പലതരം ബസ് സ്റ്റോപ്പുകള്‍ കണ്ടിട്ടുണ്ടാവുമെങ്കിലും പഴയ സോവിയറ്റ് യൂണിയനിലെ പ്രത്യേക രീതിയില്‍ രൂപകല്‍പ്പന ചെയ്ത ബസ് സ്റ്റോപ്പുകള്‍ ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്.

അവയാകട്ടെ മരുഭൂമിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് റോഡരികില്‍ നിര്‍മിക്കപ്പെട്ടവയും. പഴയ സോവിയറ്റ് യൂണിയനിലെ രാജ്യങ്ങളായ കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്കുമെനിസ്ഥാന്‍, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ബസ്സ്‌റ്റോപ്പുകള്‍ അമ്പരപ്പിക്കുന്നവയാണ്.

മനുഷ്യവാസത്തിന്റെ അടയാളങ്ങളില്ലാത്ത മേഖലകളാണ് ഇവയെല്ലാം. പല ആകൃതിയിലുളള ബസ്റ്റോപ്പുകളാണ് എല്ലാം. ഉക്രെയിന്‍, മൊല്‍ഡോവ, ജോര്‍ജിയ, അര്‍മേനിയ, ബലാറസ് എന്നീ സോവ്യറ്റ് രാജ്യങ്ങളിലും ഇത്തരം ബസ്സ്‌റ്റോപ്പുകള്‍ തന്നെയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്താണ് ഈ പറഞ്ഞ ബസ്സ്‌റ്റോപ്പുകള്‍ എല്ലാം. പ്രത്യേകിച്ചൊരു രൂപകല്‍പ്പനയില്ലാതെ പ്രാദേശികമായ പരീക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ് അവ. പാതി പണിതതും ഇടിഞ്ഞുവീണ് പോകുമെന്നും തോന്നിപ്പിക്കുന്നയാണ് പലതും.
ജോര്‍ജിയിലെ ബസ്സ്‌റ്റോപ്പുകള്‍ വളരെ വര്‍ണ്ണാഭപരമായവയാണ്.

പച്ചയും മഞ്ഞയും നീലയും അങ്ങനെ പല നിറങ്ങളില്‍ നല്ല ആര്‍കിടെക് പരീക്ഷണങ്ങളില്‍ രൂപകല്‍പ്പന ചെയ്തവയാണ് അവ. നില്‍ക്കാന്‍ മാത്രം സാധിക്കുന്ന, ഇരിപ്പടം ഇല്ലാത്തവയാണ് സോവ്യറ്റ് യൂണിയനിലെ ബസ്സ്‌റ്റോപ്പുകള്‍ എല്ലാം.