തൃശൂരില്‍ ഏഴ് ആണ്‍കുട്ടികളെ പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍

single-img
19 September 2018

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ സ്വാമി അറസ്റ്റില്‍. ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സ്വാമി ശ്രീനാരായണ ധര്‍മ്മവ്രതനെ ചെന്നൈയില്‍ വെച്ചാണ് ആളൂര്‍ പൊലീസ് പിടികൂടിയത്. ആശ്രമത്തിലെ ഏഴ് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് സ്വാമിക്കെതിരായ കേസ്.

ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ച വിവരം സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ പറഞ്ഞത്. പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇടുക്കി പെരുവന്താനം സ്വദേശിയായ സ്വാമിയുടെ ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പുള്ള പേര് താമരാക്ഷന്‍ എന്നാണ്.

പീഡനത്തിനിരയായ കുട്ടികള്‍ ദരിദ്ര ചുറ്റുപാടിലുള്ളവരാണ്. ആശ്രമത്തില്‍ കഴിയുന്ന കുട്ടികളെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പറയുന്നു.