‘നീ മരണമില്ലാത്ത ഹീറോ’: ‘പ്രളയം കൊണ്ടുപോയ’ വിശാലിന്റെ വീട്ടില്‍ ആശ്വാസവാക്കുമായി ജില്ലാ കലക്ടര്‍ പിബി നൂഹ്

single-img
19 September 2018

തിരുവല്ല തുകലശ്ശേരിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച വിശാലിന്റെ കുടുംബാംഗങ്ങളെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ചു. മരണമില്ലാത്ത ഹീറോ എന്നാണ് വിശാലിനെ ജില്ലാ കലക്ടര്‍ പി ബി നൂഹ് വിശേഷിപ്പിച്ചത്. സിബിഐ ഉദ്യോഗസ്ഥനായ അച്ഛനെക്കൂടാതെ അമ്മയും സഹോദരിയുമാണ് ഇപ്പോള്‍ വീട്ടില്‍ ഉള്ളത്.

അമ്മയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് നാട്ടുകാരെ രക്ഷിക്കാന്‍ എത്തിയ വിശാലിനെ പ്രളയജലം കൊണ്ടുപോകുകയായിരുന്നു. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് രാവും പകലും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിരുന്ന വിശാല്‍ നാടിന്റെ ഒന്നാകെ തീരാ ദു:ഖമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

വിശാലിന്റെ വീട്ടിലെത്തിയ ശേഷം കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ:”പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ പ്രളയത്തില്‍ നമ്മെ വിട്ടുപിരിഞ്ഞത് 19 പേരാണ്. ഇക്കൂട്ടത്തില്‍ നാടിനെ ഒന്നാകെ പിടിച്ച് കുലുക്കിയ വേര്‍പാട് തിരുവല്ലയിലെ 24 വയസുകാരന്‍ വിശാല്‍ നായരുടേതായിരുന്നു. പ്രളയം നാടിനെ വിഴുങ്ങിയ ദിവസം സ്വന്തം അമ്മയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് നാട്ടുകാരെ രക്ഷിക്കാന്‍ എത്തിയ ഈ ചെറുപ്പക്കാരനെ ഒഴുകിയെത്തിയ പ്രളയജലം കൊണ്ടുപോയി.

സി ബി ഐ ഉദ്യോഗസ്ഥനായ അച്ഛനും അമ്മയ്ക്കും കുഞ്ഞുപെങ്ങള്‍ക്കും ഒപ്പം ജീവിക്കുമ്പോഴും നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് രാവും പകലും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചിരുന്ന വിശാല്‍ നമ്മുടെ നാടിന്റെ ഒന്നാകെ തീരാ ദു:ഖമാണ്.വിശാലിന്റെ വീട്ടില്‍ എത്തുമ്പോള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നത് കരളലിയിക്കുന്ന നിമിഷങ്ങള്‍ക്കായിരുന്നു…. പ്രിയപ്പെട്ട വിശാല്‍ നിന്റെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അറിഞ്ഞതില്‍ നിന്ന്, നീ മരണമില്ലാത്ത ഹീറോ ആയി മനസില്‍ നിലനില്‍ക്കും എന്നും…. ”

പത്തനംതിട്ട ജില്ലയിൽ ഉണ്ടായ പ്രളയത്തിൽ നമ്മെ വിട്ടുപിരിഞ്ഞത്19 പേരാണ്. ഇക്കൂട്ടത്തിൽ നാടിനെ ഒന്നാകെ പിടിച്ച് കുലുക്കിയ വേർപാട് തിരുവല്ലയിലെ 24 വയസുകാരൻ വിശാൽ നായരുടേതായിരുന്നു. പ്രളയം നാടിനെ വിഴുങ്ങിയ ദിവസം സ്വന്തം അമ്മയെ സുരക്ഷിത സ്ഥാനത്തെത്തിച്ച് നാട്ടുകാരെ രക്ഷിക്കാൻ എത്തിയ ഈ ചെറുപ്പക്കാരനെ ഒഴുകിയെത്തിയ പ്രളയജലം കൊണ്ടുപോയി. സി ബി ഐ ഉദ്യോഗസ്ഥനായ അച്ഛനും അമ്മയ്ക്കും കുഞ്ഞുപെങ്ങൾക്കും ഒപ്പം ജീവിക്കുമ്പോഴും നാട്ടുകാരുടെ ആവശ്യങ്ങൾക്ക് രാവും പകലും കൈമെയ് മറന്ന് പ്രവർത്തിച്ചിരുന്ന വിശാൽ നമ്മുടെ നാടിന്റെ ഒന്നാകെ തീരാ ദു:ഖമാണ്.വിശാലിന്റെ വീട്ടിൽ എത്തുമ്പോൾ സാക്ഷ്യം വഹിക്കേണ്ടി വന്നത് കരളലിയിക്കുന്ന നിമിഷങ്ങൾക്കായിരുന്നു…. പ്രിയപ്പെട്ട വിശാൽ നിന്റെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞതിൽ നിന്ന്, നീ മരണമില്ലാത്ത ഹീറോ ആയി മനസിൽ നിലനിൽക്കും എന്നും….

Posted by District Collector Pathanamthitta on Sunday, September 16, 2018