കേരളത്തിലെ കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

single-img
19 September 2018

മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി നിയമിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ബെന്നി ബഹനാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നേതൃത്വത്തിലെ അഴിച്ചുപണി.

ഹസന് പകരം കെ.പി.സി.സി തലപ്പത്ത് എത്തുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ച ഏതാണ്ടെല്ലാ നേതാക്കളെയും ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ച ഈ പട്ടികയിലെ ഔദ്യോഗിക അറിയിപ്പ് അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

കെ.സുധാകരൻ, എം.ഐ.ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ പാർട്ടിയുടെ പ്രചാരണ വിഭാഗം തലവനാകും.