കൊല്ലത്ത് ‘പാല്‍മഴ’ പെയ്തു: നാട്ടുകാരും കാലാവസ്ഥാ നിരീക്ഷകരും അമ്പരപ്പില്‍

single-img
18 September 2018

നാട്ടുകാരെയും കാലാവസ്ഥ നിരീക്ഷകരെയും അമ്പരപ്പിച്ച് കൊല്ലത്ത് പാല്‍മഴ. ഇന്നലെ രാവിലെ പതിനൊന്നരയോടെ എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലി വരെയുള്ള ഭാഗത്തായിരുന്നു പാല്‍പോലെ മഴവെള്ളം ഒഴുകിയത്. രണ്ടര കിലോമിറ്ററോളം ദൂരം പാല്‍കടല്‍ പോലെ വെള്ളം പതഞ്ഞൊഴുകിയ കാഴ്ചയില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.

10 മിനിറ്റ് മാത്രം നീണ്ട ചെറിയ മഴയിലായിരുന്നു അത്ഭുത പ്രതിഭാസം. സംഭവത്തെക്കുറിച്ച് പഠിച്ച് കാരണം മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥരെത്തി. വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. ഇതുവഴി പോയ വാഹനങ്ങളുടെ ടയറുകളിലും പത പറ്റിപിടിച്ചു.