സംസ്ഥാനത്ത് മൂന്നുദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

single-img
18 September 2018

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. കേരളത്തില്‍ ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കും. ന്യൂനമര്‍ദം രൂപപ്പെട്ട് 48 മണിക്കൂറിനകം ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷയുടെയും തീരത്തേക്ക് കടക്കും.

ഇത് കേരളത്തിലെ മഴയെയും സ്വാധീനിക്കും. അങ്ങനെവന്നാല്‍ 21 മുതല്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴപെയ്യാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു. അതേസമയം മഴ കുറവായതിനാല്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ചൂട് ശരാശരിയിലും കൂടുതലാണ്. ആലപ്പുഴ (2.6 ഡിഗ്രി), കോട്ടയം (2.4), കോഴിക്കോട് (2.4) പാലക്കാട് (2.5), പുനലൂര്‍ (2.4), തിരുവനന്തപുരം (1.9) എന്നിങ്ങനെയാണ് അധികച്ചൂട്.